Fri 15-09-2023 07:54 AM
അബുദാബി, 2023 സെപ്റ്റംബർ 14, (WAM) -- വാർത്താ വിനിമയത്തിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) ബ്രസീലിയൻ ടിവി എസ്ബിടിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ നടന്ന ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഫോറത്തോടനുബന്ധിച്ചാണ് ഇരുകക്ഷികളും ധാരണാപത്രം ഒപ്പുവെച്ചത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസി ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്‌സിയും എസ്‌ബിടിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടർ റോബർട്ടോ ഫ്രാങ്കോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
നവംബറിൽ ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ, അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വാമിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് സഹകരണം.
വാർത്താ വിനിമയത്തിൽ അവരുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനും യുഎഇയിലെയും ബ്രസീലിലെയും മാധ്യമ സ്ഥാപനങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും കെട്ടിപ്പടുക്കുന്നതിനും അവരുടെ പൊതുതാൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ഇരുവിഭാഗങ്ങളുടെയും താൽപ്പര്യവുമായി ധാരണാപത്രം യോജിക്കുന്നു.
യുഎഇയും ബ്രസീലും എല്ലാ തലങ്ങളിലും പങ്കിടുന്ന വിശിഷ്‌ട ബന്ധത്തിന് അടിവരയിട്ടു, ധാരണാപത്രം ഒപ്പിടുന്നത് സഹകരണത്തിന്റെ പാലങ്ങൾ കെട്ടിപ്പടുക്കുന്നതിനും എസ്‌ബിടിയുമായി വാർത്താ വിനിമയം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഒപ്പുവെക്കലിനെക്കുറിച്ച് അഭിപ്രായപ്പെട്ട അൽ റയ്സി ചൂണ്ടിക്കാട്ടി.
അടുത്ത നവംബറിൽ അബുദാബിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ രണ്ടാം പതിപ്പിൽ, ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങൾക്കൊപ്പം ബ്രസീലിയൻ മാധ്യമങ്ങളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി വാം ഡയറക്ടർ ജനറൽ പറഞ്ഞു.
യുഎഇയുടെ മാധ്യമ മേഖല വലിയ വാഗ്ദാനങ്ങൾ പ്രകടമാക്കുകയും, പ്രത്യേകിച്ചും മേഖലയുടെ വികസനം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നത് തുടരുകയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിൽ, എസ്‌ബിടി-വാം ബന്ധങ്ങൾ ഏകീകരിക്കുന്നതിനും അവരുടെ വൈദഗ്ധ്യം കൈമാറ്റം ആരംഭിക്കുന്നതിനുമുള്ള തന്‍റെ താൽപ്പര്യം റോബർട്ട് ഫ്രാങ്കോ വ്യക്തമാക്കി.
WAM/ അമൃത രാധാകൃഷ്ണൻ