Mon 18-09-2023 10:48 AM
ബംഘാസി, 18 സെപ്റ്റംബർ 2023 (WAM) --കിഴക്കൻ ലിബിയയിലെ പ്രളയബാധിതർക്ക് സഹായം നൽകുന്നതിനായി ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, പാർപ്പിട സാമഗ്രികൾ തുടങ്ങിയ അവശ്യ വസ്തുക്കൾ വിതരണം ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ് എമിറേറ്റ്സ് റെഡ് ക്രസന്റ്.
ദുരന്തബാധിതരായ ലിബിയൻ പൗരന്മാർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് എമിറേറ്റ്സ് റെഡ് ക്രസന്റ് നേതൃത്വത്തിന്റെ ഉത്തരവുകൾ നിറവേറ്റുകയാണെന്ന് ഇആർസിയുടെ ആക്ടിംഗ് സെക്രട്ടറി ജനറൽ ഹമ്മൂദ് അബ്ദുല്ല അൽ ജുനൈബി അറിയിച്ചു.
ലിബിയയിലെ വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങൾ ലഘൂകരിക്കാനും ദുരിതബാധിതരെ പിന്തുണയ്ക്കാനുമുള്ള തങ്ങളുടെ സമർപ്പണം തുടരുമെന്നും ഇആർസിയുടെ ദുരിതാശ്വാസ സംരംഭങ്ങൾ സമീപഭാവിയിൽ വളരെയധികം വിപുലീകരിക്കുമെന്ന് അൽ ജുനൈബി എടുത്തുപറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ