Mon 18-09-2023 12:40 PM
ന്യൂയോർക്ക്, 18 സെപ്റ്റംബർ 2023 (WAM) --ന്യൂയോർക്കിൽ നടന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ ഏകോപന യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും
വിവിധ ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
ആഗോള സമാധാനവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെയും പ്രാധാന്യം യോഗം അടിവരയിട്ടു.
യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും യോഗത്തിൽ സന്നിഹിതനായിരുന്നു.
WAM/അമൃത രാധാകൃഷ്ണൻ