ദുരന്തബാധിത രാജ്യങ്ങളെ സഹായിക്കാൻ പുതിയ ഡിജിറ്റൽ പ്രതികരണ പ്ലാറ്റ്ഫോം ആരംഭിക്കാൻ യുഎഇ

ദുരന്തബാധിത രാജ്യങ്ങളെ സഹായിക്കാൻ പുതിയ ഡിജിറ്റൽ പ്രതികരണ പ്ലാറ്റ്ഫോം ആരംഭിക്കാൻ യുഎഇ

ന്യൂയോർക്ക്, 17 സെപ്റ്റംബർ 2023 (WAM) --ദുരന്ത ബാധിത രാജ്യങ്ങളെ അവരുടെ മാനുഷിക ആവശ്യങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി അറിയിക്കുന്നതിന് ഒരു ഡിജിറ്റൽ പ്രതികരണ പ്ലാറ്റ്ഫോം ആരംഭിക്കുന്നതായി യുഎഇ പ്രഖ്യാപിച്ചു. സഹായ വിതരണം സാധ്യമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ജിയോസ്പേഷ്യൽ ടൂളുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തും.

ആഗോള തലത്തിൽ ഒരു പ്രധാന മാനുഷിക ദാതാക്കളാണ് യുഎഇ. ദുബായിൽ സ്ഥിതി ചെയ്യുന്ന ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ലോജിസ്റ്റിക്സ് ഹബ്ബാണ്. പ്രധാന യുഎൻ ഏജൻസികൾ ഉൾപ്പെടെ 62 മാനുഷിക സംഘടനകളും 17 സ്വകാര്യ മേഖലാ കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഇത്തിഹാദ്, എമിറേറ്റ്സ്, ഡിപി വേൾഡ് എന്നിവയുൾപ്പെടെ യുഎഇയുടെ ലോകോത്തര ഏവിയേഷൻ, ലോജിസ്റ്റിക് വ്യവസായങ്ങൾ അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങളിൽ, സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ യുഎന്നുമായും മറ്റ് പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ, ആഗോളതലത്തിൽ മാനുഷിക പ്രവർത്തനങ്ങൾക്കായി യുഎഇ സ്വകാര്യമേഖല 250 മില്യൺ യുഎസ് ഡോളറിലധികം സംഭാവന ചെയ്തിട്ടുണ്ട്.

WAM/അമൃത രാധാകൃഷ്ണൻ