ദുബായിൽ നിരോധിത മയക്കുമരുന്നുകൾ പിടികൂടി കസ്റ്റംസ് ഇന്‍റലിജൻസ് വകുപ്പ്

ദുബായിൽ നിരോധിത മയക്കുമരുന്നുകൾ പിടികൂടി കസ്റ്റംസ് ഇന്‍റലിജൻസ് വകുപ്പ്

ദുബായ്, 2023 സെപ്റ്റംബർ 18, (WAM) -- ദുബായ് കസ്റ്റംസ് ഇന്റലിജൻസ് വകുപ്പ് എയർ കാർഗോ വഴിയുള്ള 6.2 ദശലക്ഷം ദിർഹം വിലമതിക്കുന്ന 200,000 നിയന്ത്രിത മയക്കുമരുന്നുകളുടെയും ഗുളികകളുടെയും കടത്ത് കസ്റ്റംസ് ഇന്റലിജൻസ് വകുപ്പ് വിജയകരമായി തടഞ്ഞു.

സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം എന്ന നിലയിൽ യുഎഇയുടെ പ്രശസ്തി നിലനിർത്തുന്നതിൽ ഗണ്യമായ സംഭാവന നൽകിക്കൊണ്ട്, സുരക്ഷാ ഭീഷണികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ദുബായ് കസ്റ്റംസിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനം.

ദുബായ് കസ്റ്റംസ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിലെ സ്പെഷ്യലൈസ്ഡ് ടീം ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് വരുന്ന രണ്ട് ഷിപ്പ്‌മെന്റുകളിൽ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിർണ്ണായക നീക്കം. 460 കിലോഗ്രാം ഭാരമുള്ള 20 പാഴ്സലുകളും മയക്കുമരുന്നുകളും നിയന്ത്രിത ഫാർമസ്യൂട്ടിക്കൽസും ഉൾപ്പെടുന്ന ആദ്യ കയറ്റുമതി, ഏകദേശം 1 ദശലക്ഷം ദിർഹം വിലമതിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

22 പാഴ്സലുകളടങ്ങിയ രണ്ടാമത്തെ ഷിപ്പ്‌മെന്റിൽ 520 കിലോഗ്രാം ട്രമാഡോൾ ഉണ്ടായിരുന്നു, മൊത്തം 175,300 ഗുളികകൾ, ഏകദേശം 5.25 ദശലക്ഷം ദിർഹം വിപണി മൂല്യം ഇതിനുണ്ട്. തൽഫലമായി, പിടിച്ചെടുത്ത സാധനങ്ങളും വ്യക്തികളും നിയമ നടപടികളും പ്രോട്ടോക്കോളുകളും പാലിച്ച് ദുബായ് പോലീസിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക്കിന് കൈമാറി.

“ദുബായ് കസ്റ്റംസിന്റെ 2021-2026 തന്ത്രത്തിൽ, സുരക്ഷിതമായ കസ്റ്റംസ് സമ്പ്രദായങ്ങളിലൂടെ ആഗോളതലത്തിൽ നയിക്കുക എന്ന ഒരു സുപ്രധാന ലക്ഷ്യം വെച്ചിട്ടുണ്ട്.സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുകയും നമ്മുടെ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം," ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ, തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ സിഇഒ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.

ദുബായ് ആഗോള തലത്തിൽ മികവ് പുലർത്തുന്നത് തുടരുമ്പോൾ, എല്ലാത്തരം മയക്കുമരുന്നുകൾ, നിരോധിത പദാർത്ഥങ്ങൾ, നിയന്ത്രിത ഫാർമസ്യൂട്ടിക്കൽസ് എന്നിവയെ ചെറുക്കുന്നതിൽ അന്താരാഷ്ട്ര മാതൃകയായി ദുബായ് മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപങ്ങളെയും ബിസിനസുകളെയും താമസക്കാരെയും ആകർഷിക്കുന്ന ഒരു ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ പദവി ഉയർത്തിപ്പിടിക്കാനുള്ള ഈ ശ്രമങ്ങളിൽ ദുബായ് കസ്റ്റംസ് സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതൃരാജ്യത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ദേശീയ സുരക്ഷയ്‌ക്കായുള്ള അശ്രാന്തമായ സമർപ്പണത്തിൽ ദുബായ് കസ്റ്റംസ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് ടീമിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും ശ്രദ്ധേയമായ പരിശ്രമങ്ങളെയും മുസാബിഹ് അഭിനന്ദിച്ചു. ജാഗ്രതയോടെയുള്ള അവരുടെ പ്രവർത്തനങ്ങൾ മയക്കുമരുന്ന് കടത്ത് തടയുക മാത്രമല്ല, ഈ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നത്തിലൂടെ സമൂഹത്തിന്റെ ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, സാമൂഹിക ഘടന എന്നിവ സംരക്ഷിക്കുകയും ചെയ്യുന്നു.


WAM/ അമൃത രാധാകൃഷ്ണൻ