Mon 18-09-2023 19:46 PM
അബുദാബി, 2023 സെപ്റ്റംബർ 18, (WAM) -- യെമനിൽ സമാധാനം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഒമാൻ സുൽത്താനേറ്റിന്‍റെയും ശ്രമങ്ങളെ യുഎഇ സ്വാഗതം ചെയ്തു.
യെമനിലും മേഖലയിലും സമാധാനവും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് ശാശ്വത വെടിനിർത്തൽ കരാറിലെത്താനും യെമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനും റിയാദിലെ ഹൂതി പ്രതിനിധി സംഘവുമായുള്ള നിലവിലെ ചർച്ചകളെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
സുരക്ഷ, വികസനം, സ്ഥിരത എന്നിവയ്ക്കായുള്ള യെമൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി യെമനിൽ സുസ്ഥിരമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കുള്ള പിന്തുണയുടെ ഭാഗമായി യെമൻ ജനതയ്‌ക്കൊപ്പം നിൽക്കാനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അവരുടെ ന്യായമായ അഭിലാഷങ്ങളെ പിന്തുണയ്ക്കാനുമുള്ള പ്രതിജ്ഞാബദ്ധത യുഎഇ ആവർത്തിച്ചു.
WAM/ അമൃത രാധാകൃഷ്ണൻ