തിങ്കളാഴ്ച 02 ഒക്ടോബർ 2023 - 3:04:43 am

ഉഭയകക്ഷി സഹകരണവും, പ്രാദേശിക വികസനവും ചർച്ച ചെയ്ത് യുഎഇ, ഈജിപ്ഷ്യൻ രാഷ്ട്രപതിമാർ

  • رئيس الدولة والرئيس المصري يبحثان علاقات البلدين والتطورات في المنطقة
رئيس الدولة والرئيس المصري يبحثان علاقات البلدين والتطورات في المنطقة

വീഡിയോ ചിത്രം

അബുദാബി, 2023 സെപ്റ്റംബർ 19, (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഈജിപ്ഷ്യൻ രാഷ്‌ട്രപതി അബ്ദുൽ ഫത്താഹ് എൽ-സിസിയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള തങ്ങളുടെ ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.അബുദാബിയിലെ ഖസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നത്.

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന് ശേഷം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ മടങ്ങിവരവോടെ ബഹിരാകാശ രംഗത്ത് യുഎഇയുടെ നേട്ടത്തെ രാഷ്‌ട്രപതി എൽ-സിസി അഭിനന്ദിച്ചു. വിവിധ മേഖലകളിൽ യുഎഇ കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിക്കുകയും ചെയ്തു.

യുഎഇ-ഈജിപ്ത് ബന്ധങ്ങൾ, പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപം, വികസന മേഖലകളിൽ ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ കൂടുതൽ സേവിക്കുന്നതിനായി ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള അവസരങ്ങളും ഇരു രാഷ്ട്രപതിമാരും ചർച്ച ചെയ്തു.

ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ അഭിസംബോധന ചെയ്യുകയും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. പ്രാദേശിക സമാധാനവും സുസ്ഥിരതയും ഊട്ടിയുറപ്പിക്കുന്നതോടൊപ്പം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രാദേശിക പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരങ്ങൾക്കായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി(കോപ്28) യുഎഇയുടെ ആതിഥേയത്വവും യോഗം അവലോകനം ചെയ്തു. കൂട്ടായ കാലാവസ്ഥാ പ്രവർത്തനം, പ്രത്യേകിച്ച് സുസ്ഥിരത, വിഭവ സംരക്ഷണം എന്നീ മേഖലകളിൽ, മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഭാവി കൈവരിക്കാനുള്ള ശ്രമങ്ങളിൽ എല്ലാവർക്കും പരസ്പര ആനുകൂല്യങ്ങൾ എത്തിക്കുന്നതിലെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.

യുഎഇയും ഈജിപ്തും മേഖലയിലെ ജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനും ശാശ്വതമായ അഭിവൃദ്ധി വളർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുമ്പോൾ, പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ നേരിടാൻ കൂടിയാലോചനയിൽ ഏർപ്പെടാനും സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്താനുമുള്ള താൽപര്യം ശൈഖ് മുഹമ്മദും, ഈജിപ്ഷ്യൻ രാഷ്ട്രപതിയും ആവർത്തിച്ചു.

അബുദാബിയിലെത്തിയ എൽ-സിസിയെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാഷ്ട്രപതി സ്വീകരിച്ചു. ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി യുഎഇയിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുന്നതിനായി ഔദ്യോഗിക സ്വീകരണം നടന്ന എയർപോർട്ട് ഗ്രൗണ്ടിൽ എമിറാറ്റി ബഹിരാകാശയാത്രികനെ അഭിവാദ്യം ചെയ്യാൻ ഈജിപ്ഷ്യൻ രാഷ്‌ട്രപതി ശൈഖ് മുഹമ്മദിനെ അനുഗമിച്ചു. സുൽത്താൻ അൽ നെയാദിയുടെ നേട്ടത്തിന് സംഭാവന നൽകിയതിന് എൽ-സിസി ടീമിനെ അഭിനന്ദിക്കുകയും എല്ലാ അറബികൾക്കും ഇത് അഭിമാനകരമാണെന്ന് വിശേഷിപ്പിക്കുകയും യുഎഇ എല്ലാ മേഖലകളിലും കൂടുതൽ പുരോഗതി കൈവരിക്കാൻ ആശംസിക്കുകയും ചെയ്തു.

യോഗത്തിൽ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ; അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ; നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി; അബുദാബി ധനകാര്യ വകുപ്പ് ചെയർമാൻ ജാസെം മുഹമ്മദ് ബു അതാബ അൽ സാബി; ഈജിപ്ഷ്യൻ ജനറൽ ഇന്റലിജൻസ് മേധാവി മേജർ ജനറൽ അബ്ബാസ് കമൽ എന്നിവരും ഇരുനേതാക്കളെയും അനുഗമിച്ചു.

WAM/ അമൃത രാധാകൃഷ്ണൻ

Amrutha