Tue 19-09-2023 12:23 PM
ദുബായ്, 19 സെപ്റ്റംബർ 2023 (WAM) -- നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 29 വെള്ളിയാഴ്ച (1445 AH) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
2023 ലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത പൊതു അവധികൾ സംബന്ധിച്ച് യുഎഇ കാബിനറ്റ് പ്രമേയവുമായി യോജിപ്പിച്ച് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലാണ് അവധി പ്രഖ്യാപിച്ചത്.
WAM/ അമൃത രാധാകൃഷ്ണൻ