തിങ്കളാഴ്ച 02 ഒക്ടോബർ 2023 - 2:32:18 am

ജൂത സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി

  • عبدالله بن زايد يلتقي ممثلي منظمات يهودية على هامش الجمعية العامة للأمم المتحدة

വീഡിയോ ചിത്രം

ന്യൂയോർക്ക്, 19 സെപ്റ്റംബർ 2023 (WAM) -- യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ന്യൂയോർക്കിലെ യുഎൻജിഎ78 ന്റെ ഭാഗമായി ജൂത സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ, യുഎൻ ജനറൽ അസംബ്ലി അജണ്ട, മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം, പ്രദേശത്തിന്റെ സുരക്ഷയും ജനങ്ങളുടെ പ്രയോജനത്തിനായി സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവ യോഗം ചർച്ച ചെയ്തു.

സമാധാനപരവും സമൃദ്ധവുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ സമീപനത്തിൽ സഹിഷ്ണുതയുടെയും മാനുഷിക സാഹോദര്യ മൂല്യങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ജൂതന്മാരെയും നാസികളെയും സംബന്ധിച്ച പലസ്തീൻ രാഷ്‌ട്രപതി മഹ്മൂദ് അബ്ബാസിന്റെ നിരുത്തരവാദപരമായ പ്രസ്താവനകളെ ശൈഖ് അബ്ദുല്ല അപലപിച്ചു. ഇത്തരം വിദ്വേഷ പ്രസംഗങ്ങളും, എല്ലാ രൂപത്തിലുള്ള തീവ്രവാദം, മതപരമായ അസഹിഷ്ണുത, വംശീയത, വംശീയ വിവേചനം എന്നിവയെ യുഎഇ നിരാകരിക്കുന്നുവെന്നും അദ്ദേഹം അടിവരയിട്ടു.

യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബ യോഗത്തിൽ പങ്കെടുത്തു.

WAM/ അമൃത രാധാകൃഷ്ണൻ

Amrutha