ചൊവ്വാഴ്ച 11 മെയ് 2021 - 7:49:52 pm
ന്യൂസ് ബുള്ളറ്റിന്‍

മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ഈദുൽ ഫിത്തർ സമയത്തെ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് എ.ഡി.പി

2021 May 11 Tue, 07:12:20 pm
അബുദാബി, 2021 മെയ് 11, (WAM)-- കൊറോണ വൈറസ് (കോവിഡ്-19) വ്യാപിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് അബുദാബി പോലീസ് (എ.ഡി.പി) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഒപ്പം ആളുകൾക്കിടയിൽ സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിൻറെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതിനാൽ, പൊതുസ്ഥലങ്ങളിലോ അബുദാബിയിലെ സ്വകാര്യ റാഞ്ചുകളിലോ ഒത്തുചേരലുകൾ, മീറ്റിംഗുകൾ, പൊതു അല്ലെങ്കിൽ സ്വകാര്യ ആഘോഷങ്ങൾ എന്നിവ നിയന്ത്രിക്കാനുള്ള തീരുമാനം പാലിക്കേണ്ടതിന്റെ പ്രാധാന്യം എ.ഡി.പി അടിവരയിട്ടുപറഞ്ഞു. ഈദുൽ ഫിത്തർ സമയത്ത് ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന, പ്രത്യേകിച്ച് പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സന്ദർശിക്കുന്നത് പോലുള്ള സാമൂഹിക ആചാരങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം എ‌ഡി‌പി എടുത്തുപറഞ്ഞു. കുടുംബങ്ങളെ പരമാവധി ഫോണിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ ഈദ് ആശംസകൾ കൈമാറാൻ പ്രോൽസാഹിപ്പിക്കേണ്ടതാണ്. പ്രസക്തമായ നിർദ്ദേശങ്ങൾ ലംഘിക്കുന്ന എല്ലാവരും നിയമ നടപടികൾക്ക് വിധേയമാകുമെന്ന് എ.ഡി.പി സ്ഥിരീകരിച്ചു. ആഘോഷങ്ങൾ നടത്തുന്നവർക്ക്...

കഴിഞ്ഞ 24 മണിക്കൂറിൽ 86,996 ഡോസ് കോവിഡ്-19 വാക്സിൻ വിതരണം ചെയ്തു: MoHAP

2021 May 11 Tue, 06:46:38 pm

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,614 പുതിയ കോവിഡ്-19 കേസുകളും, 2 മരണങ്ങളും. രോഗമുക്തി നേടിയത് 1,600 പേർ: യുഎഇ

2021 May 11 Tue, 06:46:03 pm
അബുദാബി, 2021 മെയ് 11(WAM)--അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 177,688 അധിക കോവിഡ്-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന് ഊന്നൽ കൊടുത്ത് കൊണ്ടുള്ളതാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന. ടെസ്റ്റിംഗ് ക്യാമ്പയിനിൻറെ ഭാഗമായി 1,614 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തി. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 539,138 ആയി. രോഗബാധിതരായ ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവരുടെ അവസ്ഥ നിയന്ത്രണവിധേയമാണെന്നും അവർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ്-19 സങ്കീർണതകൾ മൂലം 2 മരണങ്ങൾ കൂടി സംഭവിച്ചതായി MoHAP അറിയിച്ചു, ഇതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം...

സ്ഫോടനാത്മക ഡ്രോൺ ഉപയോഗിച്ച് ഖാമിസ് മുഷൈത്തിനെ ലക്ഷ്യമിടാനുള്ള ഹൂത്തി തീവ്രവാദശ്രമത്തെ യുഎഇ ശക്തമായി അപലപിച്ചു

2021 May 10 Mon, 10:10:20 pm
അബുദാബി, 2021 മെയ് 10, (WAM)-- സൗദി അറേബ്യയിലെ ഖാമിസ് മുഷൈത്തിൽ സഖ്യസേന തടഞ്ഞ, സ്‌ഫോടനാത്മക ഡ്രോൺ ഉപയോഗിച്ച് സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ആക്രമിക്കാൻ ഇറാൻ പിന്തുണയുള്ള ഹൂത്തി തീവ്രവാദ മിലിഷിയകൾ നടത്തിയ ആസൂത്രിതമായ ശ്രമങ്ങളെ യുഎഇ അപലപിച്ചു. ഹൂത്തികളുടെ ആസൂത്രിതമായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം(MoFAIC) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ യുഎഇ ആവർത്തിച്ചു. നിർണായകമായ അടിസ്ഥാന സൌകര്യങ്ങൾ ലക്ഷ്യമിടുന്നതും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ആഗോള ഊർജ്ജ വിതരണത്തിനും ഭീഷണിയാകുന്ന ആവർത്തിച്ചുള്ള ഈ പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തരവും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. അടുത്ത ദിവസങ്ങളിൽ ഉണ്ടായ ഈ ആക്രമണങ്ങൾ മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള മിലിഷിയകളുടെ ശ്രമങ്ങളുടെ ഗുരുതരമായ വർദ്ധനവാണ് പ്രതിനിധാനം...

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ സാബൂളിൽ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു

2021 May 10 Mon, 10:09:40 pm
അബുദാബി, 2021 മെയ് 10, (WAM)-- നിരപരാധികളായ നിരവധി സാധാരണക്കാരുടെ മരണത്തിനും പരിക്കിനും കാരണമായ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ സാബുൾ പ്രവിശ്യയിൽ ബസ് ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. എല്ലാ മത-മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യുഎഇ പൂർണമായും നിരാകരിക്കുന്നുവെന്നും ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഈ ഗുരുതരമായ ഹീനവും ആയ ആക്രമണത്തിന് ഇരകളായവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്ന് നേരുകയും ചെയ്തു. WAM/Sreejith Kalarikkal http://www.wam.ae/en/details/1395302933943 WAM/Malayalam

ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി യുഎഇ

2021 May 10 Mon, 10:09:09 pm
അബുദാബി, 2021 മെയ് 10(WAM)-- 2021 മെയ് 12 ബുധനാഴ്ച 23:59 മുതൽ ദേശീയ, വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങളിലും ട്രാൻസിറ്റ് യാത്രക്കാരെ കയറ്റുന്ന വിമാനങ്ങളിലും ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസി‌എ‌എ) നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (എൻ‌സി‌ഇ‌എം‌എ) പ്രഖ്യാപിച്ചു. യുഎഇയിലേക്ക് വരുന്നതും ഈ രാജ്യങ്ങളിലേക്ക് പോകുന്നതുമായ ട്രാൻസിറ്റ് ഫ്ലൈറ്റുകളെ തീരുമാനം ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിലേക്ക് വരുന്നതിന് മുമ്പ് കഴിഞ്ഞ 14 ദിവസങ്ങളിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ പ്രവേശനത്തിന് ഈ തീരുമാനം ബാധകമായിരിക്കും. ഈ രാജ്യങ്ങളും യുഎഇയും തമ്മിലുള്ള വിമാനങ്ങൾ തുടർന്നും പ്രവർത്തിക്കും, ഇത് യുഎഇയിൽ നിന്ന് ആ രാജ്യങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാൻ വേണ്ടിയാണ്. മുൻകരുതൽ നടപടികൾ കർശനമായി...

ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാർ മെയ് 16 മുതൽ ഓഫീസുകളിലേക്ക് തിരിച്ചെത്തും

2021 May 10 Mon, 10:08:32 pm
ദുബായ്, 2021 മെയ് 10(WAM)-- 2021 മെയ് 16 ഞായറാഴ്ച മുതൽ കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ഉൾപ്പെടെ, നിലവിലുള്ള ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാർക്ക് അടിയന്തര വ്യവസ്ഥകൾ വഴി നൽകിയിരുന്ന എല്ലാ ഇളവുകളും അവസാനിപ്പിക്കുമെന്ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചു. നിലവിലെ അധ്യയന വർഷാവസാനം വരെ വിദൂര പഠനത്തിൽ ചേർന്നിട്ടുള്ള കുട്ടികളുള്ള വനിതാ ജീവനക്കാരെ തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ), കാബിനറ്റ് കാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെയും ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ചാണ് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള സർക്കുലർ പുറത്തിറക്കിയത്. വാക്സിൻ ഇത് വരെ എടുക്കാത്ത ജീവനക്കാർ, അവരുടെ സ്വന്തം ചെലവിൽ, ഓരോ ആഴ്ചയും നിർബന്ധിത പി‌സി‌ആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്നും അതോറിറ്റി...

മൊഹമ്മദ് ബിൻ സയ്യദ് സുഡാൻ ട്രാൻസിഷണൽ മിലിട്ടറി കൗൺസിൽ മേധാവിയ്ക്ക് സ്വീകരണം നൽകി

2021 May 10 Mon, 07:44:58 pm
അബുദാബി, 2021 മെയ് 10, (WAM) -- അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ, ഞായറാഴ്ച വൈകുന്നേരം രാജ്യ സന്ദർശനത്തിൻറെ ഭാഗമായെത്തിയ സുഡാനിലെ ട്രാൻസിഷണൽ മിലിട്ടറി കൗൺസിൽ (ടിഎംസി) മേധാവി ലഫ്റ്റനന്റ് ജനറൽ അബ്ദെൽ ഫത്താഹ് അൽ ബർഹാന് സ്വീകരണം നൽകി. ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ എച്ച്. എച്ച്. ഷെയ്ഖ് മൻസൂർ ബിൻ സയ്യദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ യുഎഇയും സുഡാനും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും എല്ലാ മേഖലകളിലും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ഖസർ അൽ ഷാതിയിൽ നടന്ന യോഗത്തിൽ, പൊതു താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിലേയും കിഴക്കൻ ആഫ്രിക്കയിലെയും സംഭവവികാസങ്ങളെക്കുറിച്ചും, അവർ അഭിപ്രായങ്ങൾ...

ആദ്യപാദത്തിൽ 631 ദശലക്ഷം അറ്റാദായം പ്രഖ്യാപിച്ച് അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ

2021 May 10 Mon, 07:42:53 pm
അബുദാബി, 2021 മെയ് 10, (WAM) -- അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ തിങ്കളാഴ്ച 2021ൻറെ ആദ്യപാദത്തിലെ സാമ്പത്തിക ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് പ്രകാരം ഇബി‌ടി‌ഡിഎയുടെ അടിസ്ഥാന ലാഭം 740 ദശലക്ഷം ഡോളർ നേടി, ഈ പാദത്തിൽ 631 ദശലക്ഷം അറ്റാദായത്തോടെ പണമിടപാട് ഉൽ‌പാദനം ശക്തമായി തുടരുന്നു. 2021 ന്റെ ആദ്യ പാദത്തിൽ, ഇബി‌ടി‌ഡിഎ AED 817 ദശലക്ഷവും കൂടാതെ അറ്റാദായം AED 631 ദശലക്ഷവും നേടി അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. മാർജിനിലെ വർധനയും ഒപെക്സ് കാര്യക്ഷമതയും ഈ പാദത്തിൽ ഉണ്ടാക്കിയ നേട്ടങ്ങൾക്ക് കാരണമായെന്ന് കമ്പനി തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ റീട്ടെയിൽ ഇന്ധന ബിസിനസ്സ് ശക്തമായ പ്രവർത്തന പ്രകടനം കാഴ്ചവച്ചു. റീട്ടെയിൽ ഇന്ധന മൊത്ത ലാഭം ആദ്യ പാദത്തിൽ ഉയർന്ന മാർജിനിൽ മുന്നേറി പ്രതിവർഷം 12.6...

കഴിഞ്ഞ 24 മണിക്കൂറിൽ 40,414 ഡോസ് കോവിഡ്-19 വാക്സിൻ വിതരണം ചെയ്തു: MoHAP

2021 May 10 Mon, 06:40:34 pm

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1507 പുതിയ കോവിഡ്-19 കേസുകളും, 2 മരണങ്ങളും. രോഗമുക്തി നേടിയത് 1,476 പേർ: യുഎഇ

2021 May 10 Mon, 06:39:55 pm
അബുദാബി, 2021 മെയ് 10(WAM)--അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 142,603 അധിക കോവിഡ്-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന് ഊന്നൽ കൊടുത്ത് കൊണ്ടുള്ളതാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന. ടെസ്റ്റിംഗ് ക്യാമ്പയിനിൻറെ ഭാഗമായി 1,507 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തി. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 537,524 ആയി. രോഗബാധിതരായ ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവരുടെ അവസ്ഥ നിയന്ത്രണവിധേയമാണെന്നും അവർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ്-19 സങ്കീർണതകൾ മൂലം 2 മരണങ്ങൾ കൂടി സംഭവിച്ചതായി MoHAP അറിയിച്ചു, ഇതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം...

37 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ നിറച്ച വിമാനം യുഎഇ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു

2021 May 10 Mon, 03:36:47 pm
അബുദാബി, മെയ് 10, 2021 (WAM) - വിശുദ്ധ റമദാൻ മാസത്തിൽ നടത്തിയ സഹായ സംരംഭങ്ങളുടെ ഭാഗമായി യുഎഇ 37 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന വിമാനം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. ഐക്യദാർഢ്യയവും സഹകരണവും ആവശ്യമുള്ള എല്ലാ സാഹചര്യങ്ങളിലും യുഎഇ എസഹോദര സൗഹാർദ്ദ രാജ്യങ്ങൾക്ക് ഒപ്പം നിലകൊള്ളുന്നുണ്ടെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനിലെ യുഎഇ അംബാസഡർ ഈസ സേലം അൽദഹേരി പറഞ്ഞു. "ഈ പുണ്യ മാസത്തിൽ സഹായം ആവശ്യമുള്ള കുടുംബങ്ങൾക്കു തുണയായി യുഎഇ ഇന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷണസാധനങ്ങൾ വഹിക്കുന്ന ഒരു വിമാനം അയച്ചു." 7.2 മെട്രിക് ടൺ വൈദ്യസഹായങ്ങൾ വഹിക്കുന്ന രണ്ട് വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് യുഎഇ അയച്ചതായും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന് ഇത് 7,000 മെഡിക്കൽ ഓഫീസർമാർക്ക് സഹായകമാകും. ഇന്നുവരെ, 135 രാജ്യങ്ങൾക്ക് 2,000 മെട്രിക് ടൺ സഹായം...

യുഎഇ, ബഹ്‌റൈൻ പ്രതിരോധ കുത്തിവയ്പ് എടുത്ത യാത്രക്കാർക്കായി സുരക്ഷിത യാത്രാ ഇടനാഴി ഒരുക്കുന്നു

2021 May 10 Mon, 03:36:20 pm
അബുദാബി, മെയ് 10, 2021 (WAM) - സംയുക്ത സഹകരണത്തിന്റെയും ഏകോപനത്തിന്റെയും കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് കരകയറാനുള്ള സംയുക്ത ശ്രമങ്ങളുടെയും ഭാഗമായി, കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച യാത്രക്കാർക്കായി യു‌എഇയും ബഹ്‌റൈനും സുരക്ഷിതമായ ഒരു യാത്രാ ഇടനാഴി ഒരുക്കാൻ തീരുമാനിച്ചു. യാത്രാ ഇടനാഴി ഈദ് ഉൽ ഫിത്തറിന്റെ ആദ്യ ദിവസം മുതൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ യാത്ര ചെയ്യാൻ ആളുകളെ പ്രാപ്തരാക്കും. എല്ലാവർക്കും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത ലക്ഷ്യസ്ഥാന രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ അവർ പാലിക്കേണ്ടതുണ്ട്, ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വ്യക്തികളുടെ യാത്ര സുഗമമാക്കുന്നതിനും കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗങ്ങൾക്കും അവരുടെ പ്രതിരോധ കുത്തിവയ്പ്പുകളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ ദൃഢനിശ്ചയത്തിന് ഈ ഘട്ടം അടിവരയിടുന്നു. ഇരു...

സ്ഫോടകവസ്തു നിറച്ച ഡ്രോണുമായി അഭ വിമാനത്താവളത്തിന് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തെ യുഎഇ അപലപിച്ചു

2021 May 10 Mon, 03:35:06 pm
അബുദാബി, മെയ് 10, 2021 (WAM) - സൗദി അറേബ്യയിലെ അഭാ വിമാനത്താവളത്തെ ആക്രമിക്കാൻ ഇറാൻ പിന്തുണയുള്ള തീവ്രവാദിയായ ഹൂത്തി മിലിഷ്യ നടത്തിയ ആസൂത്രിത ശ്രമങ്ങളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. ആവർത്തിച്ചുള്ള ഈ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള ഹൂത്തി മിലിഷ്യയുടെ നഗ്നമായ അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ആവർത്തിച്ചുള്ള ഭീകരപ്രവർത്തനങ്ങൾ തടയാൻ അടിയന്തരവും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഇത് രാജ്യത്തിലെ നിർണായകമായ സിവിൽ സൗകര്യങ്ങൾക്കും ലോക ഊർജ്ജ വിതരണത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ് എന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള ഈ മിലിഷിയകളുടെ ശ്രമങ്ങളുടെ ഗുരുതരമായ വർദ്ധനവാണ് അടുത്ത കാലത്തായി ഈ ആക്രമണങ്ങളുടെ ആവർത്തിച്ചുള്ള ഭീഷണി വ്യക്തമാക്കുന്നത്." പ്രസ്താവനയിൽ...

സ്തനാർബുദത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ പിങ്ക് കാരവൻ ശ്രമം തുടരുന്നു

2021 May 10 Mon, 03:34:33 pm
ഷാർജ, മെയ് 10, 2021 (WAM) - യുഎഇ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യൻ്റ്സ് (എഫ്ഒസിപി) ൻ്റെ സ്തനാർബുദ ബോധവൽക്കരണ സംരംഭമായ പിങ്ക് കാരവൻ (പിസി) മുമ്പ് 2019 ൽ യു‌എഇയിൽ ഉടനീളം നടത്തിയ വാർഷിക സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായി ക്ലിനിക്കുകളിൽ മാമോഗ്രാം പരിശോധനയ്ക്ക് വിധേയരായ സ്ത്രീകളോട് ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിൽ (എസ്‌സി‌എഫ്‌എ) സ്ഥിതിചെയ്യുന്ന പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്കിൽ വീണ്ടും ടെസ്റ്റിനു വിധേയരാകാൻ ആഹ്വാനം ചെയ്തു. 2021 ജനുവരി മുതൽ ക്ലിനിക്ക് ഫോളോ-അപ്പ് ടെസ്റ്റുകൾ നടത്തി, 661 പേരിൽ 100 ​​സ്ത്രീകളെ ഇതുവരെ പരിശോധനയ്ക്കു വിധേയരായി. 40 മുതൽ 69 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം സ്‌ക്രീനിംഗിന് വിധേയമാകണമെന്ന സ്തനാർബുദ പരിശോധനയ്ക്കും...